Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Saturday, September 28, 2013

വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു.

"ക്രിത്യമായ ഫര്‍ള്‌ നിസ്‌കാരം പോലും നിര്‍വ്വഹിക്കാത്തയാളാണ്‌ കാന്തപുരം"

"കള്ള സനദുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയത്‌ കാന്തപുരം തന്നെ"

"മര്‍കസില്‍ നടക്കുന്നതു മുഴുവന്‍ ദീനീവിരുദ്ധവും അശ്ലീലവുമായ കാര്യങ്ങളാണ്‌ "

"നോളജ്‌ സിറ്റി ഉണ്ടാവില്ല, നിലവിലെ ഷോട്ട്‌ തിര്‍ക്കാനുള്ള പിരിവ്‌ മാത്രമാണത്‌"

"മര്‍കസിലെ ഉസ്‌താദുമാരെല്ലാം നബി(സ)തങ്ങളുടെ പേരില്‍ കള്ളം പറയാന്‍ 

ഭയമില്ലാത്തവരാണ്‌"

(കാരന്തൂര്‍ മര്‍കസിലെ ഉസ്‌താദും കാന്തപുരത്തിന്റെ മുന്‍ പി.എയുമായ  സ്വാലിഹ്‌ സഖാഫി ജിഷാന്‍ മാഹിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്)

ഓണ്‍ലൈന്‍: വിഘടിത പാളയത്തില്‍ വിള്ളല്‍ വീഴ്‌ത്തിയ വ്യാജകേശ വിവാദം ഏറെ ഗൌരവമേറിയ വെളിപ്പെടുത്തലുകളുമായി പുതിയ മാനങ്ങളിലേക്ക്‌.. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ട ഫോണ്‍ സംഭാഷണ ഭാഗങ്ങളാണ്‌ വിഘടിത പാളയത്തില്‍ ഞെട്ടലുളവാക്കിയിരിക്കുന്നത്‌.
വ്യാജ കേശത്തിന്റെ അന്തര്‍ നാടകങ്ങള്‍ക്കു പുറമെ കാന്തപുരത്തെയും മര്‍കസിനെയും കുറിച്ചും വിശ്വാസികള്‍ക്ക്‌ ഊഹിക്കാന്‍ പോലുമാവാത്ത ഏറെ ഗൌരവതരമായ വിഷയങ്ങളാണ്‌ ഇതോടെ പുറത്തായിരിക്കുന്നത്‌. 
മുമ്പ്‌ കാന്തപുരത്തിന്റെ പി.എ.ആയി മര്‍കസില്‍ ജോലി ചെയ്‌തിരുന്ന ന്യൂസ്‌ ലാന്റിലെ സ്വാലിഹ്‌ സഖാഫി വല്ലപ്പുഴയുമായി ജിശാന്‍ മാഹി നടത്തിയ 46 മിനിറ്റോളം വരുന്ന ടെലഫോണ്‍ സംഭാഷണമാണ്‌ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സുന്നിസം, എ.ആര്‍.സി.കെ.പി എന്നിവരുടെ വിശദീകരണങ്ങളോടെ പുറത്തു വിട്ടത്‌. സംസാരത്തിലെ ചില ഭാഗങ്ങളില്‍ അശ്ലീലതയുള്ളതിനാൽ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗവും ക്ലാസ്സ്‌ റൂമില്‍ കേള്‍പ്പിച്ചിരുന്നില്ല. എങ്കിലും..
പ്രവാചക നിന്ദകരുടെ തനി സ്വരൂപം തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയും ഇനിയും അവരെ കുറിച്ച് മനസ്സിലാക്കാത്തവര്‍ക്കുള്ള അവസാന മുന്നറിയിപ്പ്‌ എന്ന നിലയിലും  ക്ലിപ്പിന്റെ പൂര്‍ണ്ണരൂപം ഇവിടെ ചേര്‍ക്കുന്നു

Tuesday, December 11, 2012

"നീതി അവകാശമാണ്, ഔദാര്യമല്ല" മനുഷ്യാവകാശദിനത്തിലെ SKSSF അവകാശസംരക്ഷണറാലി താക്കീതായി


"നീതി അവകാശമാണ്, ഔദാര്യമല്ല" എന്ന പ്രമേയത്തില്‍ മനുഷ്യാവകാശദിനത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തിയ അവകാശസംരക്ഷണറാലി അവകാശ ധ്വംസകര്‍ക്കും വര്‍ഗീയ വാദികള്‍ക്കു മുള്ള താക്കീതായി മാറി. റാലിക്കു ശേഷം നടന്ന  പൊതു സമ്മേളനത്തിലെ  പ്രമുഖരുടെ പ്രഭാഷണം കേള്‍ക്കാനും ഡൌണ്‍ലോഡ് ചെയ്യാനുംഇവിടെ ക്ലിക്ക് ചെയ്യുക