Flash news :-
Wednesday, October 12, 2011
സമസ്‌തക്കെതിരെയുള്ള കുപ്രചാരണങ്ങള്‍ സത്യവിശ്വാസികള്‍ തിരിച്ചറിയണം: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
പെരിങ്ങത്തൂര്‍: സുന്നത്ത് ജമാഅത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുകയും ആശയാദര്‍ശങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌ത് കേവല നേട്ടങ്ങള്‍ക്കായി ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്ന ഛിദ്രശക്തികളുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും സമസ്‌തയും പോഷകസംഘടനകളും ജനമധ്യത്തില്‍ പുറത്തുകൊണ്ടുവരുമ്പോള്‍ സമസ്‌തക്കെതിരെ ഉറഞ്ഞുതുള്ളുന്ന ശക്തികളെ സമൂഹം തിരിച്ചറിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പെരിങ്ങത്തൂര്‍ ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ത്രിദിന ക്ലസ്റ്റര്‍ സമ്മേളനത്തിന്റെ സമാപനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മാണിയൂര്‍ അഹ്‌മദ് മുസ്‌ലിയാര്‍ പ്രാര്‍ഥനയ്‌ക്കു നേതൃത്വം നല്‍കി. ബാവജീറാനി മുഖ്യപ്രഭാഷണം നടത്തി. മഹല്ല്‌ഖാളിമാരായി ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ച കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ഫരീദ് മുസ്‌ലിയാര്‍, പൊതുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ വിദ്യാര്‍ഥികള്‍ എന്നിവരെ യോഗം അനുമോദിച്ചാദരിച്ചു.
അനസ് പുല്ലൂക്കര സ്വാഗതവും സഫ്‌വാന്‍ അബ്‌ദുല്ല നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)