Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Monday, December 5, 2011

സി.ബി.ഐക്ക്‌ താക്കിതായി SKSSF പ്രതിഷേധപ്രകടനം








വിഘടിതരുടെ മോഹങ്ങള്‍ക്ക് തിരിച്ചടി :-ലീഗിന് സമസ്തയെ വേണം


സി.ബി.ഐ റിപ്പോര്‍ട്ടിനെതിരെ സമസ്ത നിയമ പോരാട്ടത്തിന്

കാസര്‍കോട്: ചെമ്പിരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ സി.ബി.ഐ വീണ്ടും തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സമസ്ത നിയമ പോരാട്ടത്തിന് തയാറെടുക്കുന്നു. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണമെന്നാണ് സമസ്ത നേതൃത്വം നല്‍കുന്ന ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. ഇതിനായി സുപ്രീംകോടതിയെ സമീപിക്കാനും  സമ്മര്‍ദവും പ്രക്ഷോഭവും ശക്തമാക്കാനും ഒരുങ്ങുകയാണ് സമസ്ത.
സി.ബി.ഐ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട് ഖാദി ആത്മഹത്യചെയ്തതാണെന്ന തരത്തിലായിരുന്നു. ഒൗദ്യോഗികമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് തന്നെ ഇതിനെതിരെ സമസ്ത പ്രക്ഷോഭങ്ങളും സമ്മര്‍ദങ്ങളും ശക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് എന്നിവരെ നേരില്‍കണ്ട് പുനരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സി.ബി.ഐ ഡയറക്ടര്‍ എന്നിവര്‍ക്കും നിവേദനങ്ങള്‍ അയച്ചു.  ഇതേതുടര്‍ന്നാണ്, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് സി.ബി.ഐ എസ്.പി നന്ദകുമാറും സി.ഐ ലാസറും  കാസര്‍കോട്ടെത്തി വീണ്ടും തെളിവെടുത്തത്.  മരണത്തില്‍ അപകടത്തിന്‍െറയോ കൊലപാതകത്തിന്‍െറയോ സാധ്യത അന്വേഷിക്കാനായിരുന്നു ഇവര്‍ എത്തിയത്. ഇതു കൂടി കണക്കിലെടുത്ത് അന്വേഷണത്തിന്‍െറ  പുനപരിശോധനാ റിപ്പോര്‍ട്ടാണ് സി.ബി.ഐ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യില്ളെന്നാണ് സമസ്തയുടെ ഉറച്ചവിശ്വാസം.  ഖാദിയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞത് സമസ്തയാണെന്നും എന്നാല്‍, തങ്ങളുടെ മൊഴിയെടുക്കാന്‍  സി.ബി.ഐ തയാറായിട്ടില്ളെന്നും എസ്.കെ. എസ്.എസ്. എഫ് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം പറഞ്ഞു. കൊലനടത്തിയവരെ കുറിച്ച് സൂചനകളുണ്ട്. ഇത് പരസ്യമായി പറയാന്‍ കഴിയില്ല. എന്നാല്‍ സി.ബി.ഐ ചോദ്യം ചെയ്താല്‍ പറയാം. പ്രതികളെ പിടികൂടാന്‍ പ്രക്ഷോഭം നടത്തുന്നവരുടെ മൊഴിയെടുക്കാത്തതും സി.ബി. ഐ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്‍െറ സൂചനയാണെന്ന് റഷീദ് ബെളിഞ്ചം പറഞ്ഞു.


Published on Mon, 12/05/2011

ഭാര്യ ഗര്‍ഭിണി ആയാല്‍ ബഹുഭാര്യത്വം ആവാം: കാന്തപുരം

(അറിയാത്തവര്‍ക്ക്  എ പി  യെ കൂടുതല്‍ അറിയാന്‍ -ഒരു തിരിഞ്ഞു നോട്ടം )




ഈസാ നബി കൊല്ലപ്പെട്ടു!

(അറിയാത്തവര്‍ക്ക്  എ പി  യെ കൂടുതല്‍ അറിയാന്‍ -ഒരു തിരിഞ്ഞു നോട്ടം )