Flash news :-
Sunday, September 25, 2011
വനിതാ-ബാലക്ഷേമ ബില്‍: എതിര്‍പ്പുമായി മുസ്‌ലിം സംഘടനാ നേതാക്കള്‍
കൊണ്ടോട്ടി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച വനിതാ -ബാലക്ഷേമ ബില്ലിനെതിരെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ രംഗത്ത്. മുസ്‌ലിം ശരീഅത്തിന് എതിരാണ് ബില്ലിലെ നിര്‍ദേശങ്ങളെന്നാണ് വിമര്‍ശം. ഇതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് അവര്‍ ആഹ്വാനം ചെയ്തു.ഹജ്ജ് ക്യാമ്പ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ബില്ലിലെ പരാമര്‍ശങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.
തല്‍ക്കാലം വിവാദത്തിന് ഇല്ല. ഇന്ത്യ സ്വതന്ത്രരാഷ്ട്രമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. മതസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണ് ബില്ലിലെ പരാമര്‍ശങ്ങള്‍. ഇസ്‌ലാമിക ശരീഅത്തിനെ ചോദ്യംചെയ്യുന്ന നിലപാടുകള്‍ അംഗീകരിക്കാനാകില്ല. നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം ശക്തമായ ബോധവത്കരണത്തിലൂടെ ലക്ഷ്യപ്രാപ്തിക്ക് ശ്രമിക്കുകയാണ് വേണ്ടത്. ബില്ലിനെതിരെ ജനാധിപത്യ രീതിയില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുണ്ടയുഗത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് ബില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി അഭിപ്രായപ്പെട്ടു. ചൈനയിലുണ്ടായിരുന്ന നിയമത്തെ അനുകരിക്കാനുള്ള നീക്കമാണ് പുറത്തുവന്നിരിക്കുന്നത്. മതേതര ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന ബില്ലാണിത്. മതവിരുദ്ധ ബില്ലിനെതിരെ മറ്റു സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മതവിരുദ്ധവും ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ് ബില്ലെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗവുമായ പ്രഫ. എ.കെ. അബ്ദുല്‍ഹമീദ് പറഞ്ഞു.വ്യക്തികള്‍ സ്വയം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് ആരും എതിരല്ല. എന്നാല്‍, നിയമം മൂലം മതവിശ്വാസത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കടപ്പാട് : മാധ്യമം ദിനപത്രം
കടപ്പാട് : മാധ്യമം ദിനപത്രം
Subscribe to:
Posts (Atom)