Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Monday, September 12, 2011

സമസ്ത സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: ഡിസംബര്‍ 23 മുതല്‍ 26 വരെ നടക്കുന്ന സമസ്ത വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ കെ.ഉമര്‍ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. പി.വി.കുട്ടിഹസന്‍ ദാരിമി, സലാംഫൈസി മുക്കം, കെ.സി.മുഹമ്മദ് ഫൈസി, കെ.എം.കുഞ്ഞമ്മദ്ഹാജി, കെ.പി.കോയ, ടി.കെ. ഇമ്പിച്ചി അഹമ്മദ്ഹാജി, സൈനുല്‍ ആബിദീന്‍തങ്ങള്‍, പി.ടി.അഷ്‌റഫ് ബാഖവി ചാലിയം, കെ.എം.എ.റഹ്മാന്‍, എം.എ.ലതീഫ്ഹാജി, സി.എം. സ്വാബിര്‍ഖാസിമി, കെ.എന്‍.എസ്.മൗലവി, പി.ടി.അബാസ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു. വര്‍ക്കിങ് കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കണ്‍വീനര്‍ പി.ഹസൈനാര്‍ ഫൈസി നന്ദിയും പറഞ്ഞു.

സമസ്ത കോഴിക്കോട് മുശാവറാംഗം ഉണ്ണിബാവ ഫൈസി അന്തരിച്ചു



കോഴിക്കോട്: നാല്‍പത് വര്‍ഷമായി മീഞ്ചന്ത ജുമാമസ്ജിദ് ഖത്തീബായ വളപ്പില്‍ ഉണ്ണിബാവ ഫൈസി (67) നിര്യാതനായി. സമസ്ത കോഴിക്കോട് മുശാവറ കമ്മിറ്റി അംഗം, എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി അംഗം, മഹല്ല് ഫെഡറേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം, മീഞ്ചന്ത മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി ഉപദേശക സമിതി അംഗം, മില്ലത്ത് കോളനി പള്ളി കമ്മിറ്റി ഉപദേഷ്ടാവ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പട്ടിക്കാട് ജാമിഅ: നൂരിയയില്‍നിന്ന് ഫൈസി ബിരുദം നേടിയ ഉണ്ണിബാവ ഫൈസി 1972 മുതല്‍ മതപ്രബോധന രംഗത്ത് സജീവമായിരുന്നു. മാത്തോട്ടം, നീരോല്‍പ്പാലം, തോപ്പയില്‍ തുടങ്ങിയ സ്ഥലങ്ങളിലും ഖത്തീബായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: വളപ്പില്‍ സൈനബ. മക്കള്‍: ഷംസുദ്ദീന്‍ (സിവില്‍ എഞ്ചിനീയര്‍), മുനീര്‍ (ഒയാസിസ്). മരുമക്കള്‍: ആബിദ, റുഹീന. ഖബറടക്കം മാത്തോട്ടം ജുമാമസ്ജിദില്‍. 

ഖാസി മരണം :കേന്ദ്രമന്ത്രി ഇ.അഹമ്മദിന് SKSSF നിവേദനം നല്‍കി.

സി.ബി.ഐ യുടെ പ്രത്യേക സംഘത്തെ ഏല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കും: ഇ.അഹമ്മദ്
കാസര്‍കോട് : മംഗലാപുരം - ചെമ്പരിക്ക ഖാസിയും സമസ്ത കേന്ദ്രമുശാവറ ഉപാധ്യക്ഷനുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം സി ബി ഐ യുടെ പ്രത്യേക വിംഗിനെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി കേന്ദ്രമന്ത്രി ഇ.അഹമ്മദിന് നിവേദനം നല്‍കി. കേസ് ആദ്യം അന്വേഷിച്ച അന്നത്തെ ഡി.വൈ.എസ്.പി യുടേയും സി.ഐ യുടേയും നേതൃത്വത്തിലുളള ലോക്കല്‍ പോലീസ് തെളിവ് നശിപ്പിക്കുന്ന രൂപത്തിലുളള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിനെ ചുവട്പിടിച്ചുക്കൊണ്ടാണ് ക്രൈബ്രാഞ്ചും ഇപ്പോഴത്തെ സി.ബി.ഐ സംഘവും അന്വേഷിച്ചത്. കൂടാതെ ഉന്നത തലത്തിലുളള സമ്മര്‍ദ്ദങ്ങള്‍ക്ക് ഇപ്പോഴത്തെ സി.ബി.ഐ സംഘം വഴങ്ങുന്നതായി അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ സംശയിക്കുന്നതായും നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിവേദനസംഘത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര, ഓര്‍ഗനൈസിംഗ് സെക്രട്ടറി മൊയ്തു ചെര്‍ക്കള എന്നിവര്‍ ഉണ്ടായിരുന്നു.

ഇപ്പോഴത്തെ അന്വേഷണസംഘത്തെ മാറ്റി പുതിയ സി.ബി.ഐയുടെ പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പിക്കുന്നതിന് വേണ്ടിട്ടുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത് സമസ്തയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന വ്യക്തി എന്നനിലയില്‍ എന്റെ ബാധ്യതയാണെന്നും ഇ.അഹമ്മദ് പറഞ്ഞു.


പ്രവാചകനിന്ദയ്‌ക്കെതിരെ മലപ്പുറത്തും ബഹുജന പ്രക്ഷോഭമുയരുന്നു...

കോഴിക്കോട്ടെ പ്രക്ഷോഭത്തിലേക്ക്   ജില്ലാ SKSSF ന്‍റെ 500 പ്രതിനിധികള്‍
മലപ്പുറം: പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ പേരില്‍ വ്യാജചരിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മലപ്പുറം ജില്ലയിലും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 28ന് കോഴിക്കോട് നടക്കുന്ന പ്രക്ഷോഭ പരിപാടിയില്‍ ജില്ലയില്‍നിന്ന് 500 പ്രതിനിധികള്‍ പങ്കെടുക്കും.





സത്താര്‍ പന്തല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷതവഹിച്ചു. ആശിഖ് കുഴിപ്പുറം, ഒ.എം.എസ്.തങ്ങള്‍, റഫീഖ് അഹമ്മദ്, മജീദ് ഫൈസി ഇന്ത്യനൂര്‍, സമീര്‍ ഫൈസി ഒടമല, ജലീല്‍ ഫൈസി അരിമ്പ്ര, അമാനുള്ള റഹ്മാനി, ശംസുദ്ദീന്‍ ഒഴുകൂര്‍, സാജിദ് മൗലവി തിരൂര്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, സിദ്ദിഖ് ചെമ്മാട് എന്നിവര്‍ പ്രസംഗിച്ചു.

പശ്ചിമ ബംഗാള്‍ ഓഫ് ക്യാന്പസ് ശിലാസ്ഥാപനം - ഫോട്ടോകളില്‍ നിന്ന്...