Flash news :-
Sunday, October 9, 2011
വ്യാജ കേശം; ചാനല്‍ ഇന്റര്‍വ്യൂവില്‍ കാന്തപുരം നിലപാട് മാറ്റി
വിവാദകേശം ലഭിച്ചത് അഹമ്മദ് ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെയാണെന്ന് ഇതു വരെ പറഞ്ഞിട്ടില്ലെന്ന് കാന്തപുരം
കോഴിക്കോട്: കേശ വിവാദത്തില്‍ പ്രസക്തമായ ഭാഗം നിഷേധിച്ച് കാന്തപുരം നിലപാട് മാറ്റി രംഗത്ത്.വിവാദ മുടി ഖസ്റജിയുടെ കുടുംബ പരമ്പരയിലൂടെ ലഭിച്ചതാണെന്ന്താന്‍ ഇത് വരെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം ഇന്നലെ (ശനിയാഴ്ച) 'റിപ്പോര്‍ട്ടര്‍' ചാനല്‍ നടത്തിയ ഇന്റര്‍വ്യൂ-വില്‍ വ്യക്തമാക്കി യിരിക്കുന്നത്.
ഖസ്റജി യില്‍ നിന്നും തനിക്കു മുടി ലഭിച്ചത് അദ്ധേഹത്തിന്റെ കുടുംബ പരമ്പരയിലൂടെയാണെന്നായിരുന്നു കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നതും അനുയായികള്‍ പ്രചരിപ്പിച്ചിരുന്നതും.
എന്നാല്‍ ഖസ്റജിയുടെ മുടി ശേഖരവും അതിന്റെ പാരമ്പര്യവും വിവാദത്തിലായത്തോടെ ഗത്യന്തരമില്ലതെയാണദ്ദേഹം ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.

കാന്തപുരത്തിന്റെ രണ്ടു നിലപാടുകളും താഴെ കാണാം :
1. ഖസ്റജിയില് നിന്നും പാരമ്പര്യമായി ലഭിച്ചതാണ് (മര്കസിലെ പ്രസംഗം)
2. അങ്ങിനെ പറഞ്ഞിട്ടില്ലെന്ന 'റിപ്പോര്‍ട്ടര്‍' ചാനല്‍ അഭിമുഖ ഭാഗം.
Subscribe to:
Posts (Atom)