Flash news :-

*"വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു."

Friday, November 18, 2011

മദ്‌റസാ നവീകരണ പദ്ധതി; തിയ്യതി നീട്ടണം : സമസ്‌ത

കോഴിക്കോട്‌ : കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന മദ്‌റസാ നവീകരണ പദ്ധതിയുടെ അപേക്ഷാ തിയ്യതി നീട്ടണമെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റ്‌ ടി.കെ.എം ബാവ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മദ്‌റസാ നവീകരണ പദ്ധതിയുടെ 2011-12 വര്‍ഷത്തേക്കുള്ള അപേക്ഷാ തിയ്യതി ഈ മാസം 21ന്‌ അവസാനിക്കുകയാണ്‌. പല മദ്‌റസകള്‍ക്കും നിശ്ചിത തിയ്യതിക്കം അപേക്ഷ സമര്‍പ്പിക്കല്‍ പ്രയാസമാണ്‌. അതുകൊണ്ട്‌ പദ്ധതിയുടെ പ്രയോജനം മുഴുവന്‍ മദ്‌റസകള്‍ക്കും ലഭിക്കുന്നതിന്‌ അപേക്ഷാ തിയ്യതി ഒരാഴ്‌ചയെങ്കിലും നീട്ടണമെന്ന്‌ നേതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത്‌ മുസ്‌ലിം സമുദായത്തിന്‌ ഏറെ പ്രയോചനപ്പെടുന്ന ഈ പദ്ധതി ഉപയോഗപ്പെടുത്താന്‍ മദ്‌റസാ മാനേജ്‌മെന്റ്‌ ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്ന്‌ നേതാക്കള്‍ അറിയിച്ചു.  

No comments:

Post a Comment